ഇല്ലാത്ത പ്രദീപ്‌ കുമാര്‍


ഇതായിരുന്നോ പാനല്‍ ?

ബൂലോകര്‍ കേട്ടോ, ബൂലോകം ഓണ്‍ ലൈന്‍ അവതരിപ്പിച്ച പാനലില്‍ ആദ്യ പേരുകാരനായ തൃശൂര്‍ ആകാശവാണിയിലെ പ്രദീപ്കുമാര്‍ വന്നു പരസ്യമായി പറഞ്ഞിരിക്കുന്നു. തന്നെ ഒരു വിവരവും അറിയിക്കാതെയാണ് പാനലില്‍ പേര്‍ വച്ചിരിക്കുന്നത് എന്ന്.

ബൂലോകം ഓണ്‍ ലൈന്‍ വീണ്ടും വീണ്ടും ബൂലോകരെ വിഡ്ഢികള്‍ ആക്കി കൊണ്ടിരിക്കുന്നു. പ്രദീപ്‌ കുമാര്‍ ഇക്കാര്യം നേരിട്ട് ബൂലോകം ഓണ്‍ ലൈനില്‍ കമന്റു ചെയ്തപ്പോള്‍ ആ കമന്റു വെളിച്ചം കണ്ടില്ല. പകരം ഉടായിപ്പ് വാദഗതികലുമായി ബൂലോകം ഓണ്‍ ലൈന്‍ വീണ്ടും. അവര്‍ ഇപ്പോള്‍ പറയുന്നു, പാനലിലെ പലര്‍ക്കും മെയില്‍ അയച്ചിട്ടേ ഉള്ളൂ, ആരും സമ്മതം പറഞ്ഞിട്ടില്ല, അതിനാല്‍ പാനലില്‍ വ്യത്യാസം വരാം എന്ന്.


എന്റെ ഈശോമിശിഹാകര്‍ത്താവേ...... വ്യക്തിയുടെ സമ്മതമില്ലാതെ ഇങ്ങനെയും പാനലിനെ അവതരിപ്പിക്കാമോ ?



ദാ, ഡി.പ്രദീപ്‌ കുമാറിന്റെ വാക്കുകള്‍ :


ഡി പ്രദീപ്‌ കുമാര്‍ d.pradeep kumar – (December 30, 2009 10:04 AM)

സത്യമായും ഞാനറിഞ്ഞിട്ടില്ല.എന്റെ അടുത്ത സുഹൃത്തുക്കളായ മധുവും ജോര്‍ജ്ജ്കുട്ടിയും അറിഞ്ഞിട്ടുണ്ടോ എന്നും സംശയമുണ്ടു.നാളെ വിളിക്കാം.
ഇതെക്കുറിച്ച് അവരുടെ സൈറ്റില്‍ പോസ്റ്റ് ചെയ്ത കമന്‍റ്റ് ചുവടെ ചേര്‍ക്കുന്നു:അവിടെ വന്നില്ലെങ്കിലോ?

സ്നേഹിതരേ,
ഈയുള്ളവന്‍ കഴിഞ്ഞ 11 ദിവസമായി ഹിമാചലിലും പഞ്ചാബിലുമൊക്കെയായി ദേശാടനത്തിലായിരുന്നു.അല്‍പ്പം മുന്‍പ് ചില സുഹൃത്തുക്കള്‍ വിളിച്ചപ്പോഴാണു പാനലില്‍ ഞാനുമുണ്ടെന്ന് അറിയുന്നത്.ഞാനീ കോലാഹലമൊന്നും കണ്ടിട്ടില്ല;കേട്ടിട്ടില്ല.അതിനു ഇപ്പോള്‍ സമയവുമില്ല.
-അതുകൊണ്ട് ഈയുള്ളവനെ വെറുതെ വിടുക.
ശുഭാശംസകളോടെ
ഡി.പ്രദീപ് കുമര്‍


ദേ, കണ്ടില്ലേ, ബൂലോകം ഓണ്‍ ലൈന്‍ വാക്കുകള്‍ വെളിച്ചം കാണിക്കാതെ പൂശിയ മറുപടി.....

ബൂലോകം ഓണ്‍ലൈന്‍ says:

പാനലില്‍ നിന്നും പ്രദീപ് കുമാറിനെ ഒഴിവാക്കാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചതിനാല്‍ ഒഴിവാക്കുന്നു. അദ്ദേഹവുമായി മെയില്‍ വഴി ബന്ധപ്പെടുകയും അദ്ദേഹം ഈ തീരുമാനം ബൂലോകം ഓണ്‍ലൈനിനെ അറിയീക്കുകയും ആയിരുന്നു.


ബൂലോകം ഓണ്‍ലൈന്‍ says:

ബൂലോകം ഓണ്‍ലൈനിന്റെ മുഖ്യ ഉപദേഷ്ടാവായ എസ്സ്.ജോര്‍ജ്ജു കുട്ടി എന്ന പത്രപ്രവര്‍ത്തകനാണ് ഈ പാനലിനെ നിര്‍ദ്ദേശിച്ചതും അതിനെ കോ ഓര്‍ഡിനേറ്റു ചെയ്യുന്നതും. എഡിറ്റര്‍ രാ‍ജേഷും ഇതിനായി പ്രവര്‍ത്തിക്കും. പാനലിലെ അംഗങ്ങളുടെ ലഭ്യതയ്ക്ക് എന്തെങ്കിലും തടസ്സം നേരിട്ടാല്‍ പുതിയ ആളുകളെ നിര്‍ദ്ദേശിക്കാനും അദ്ദേഹത്തിനെയാണ് അധികാരപ്പെടുത്തിയിരിക്കുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് നിര്‍ണ്ണയിക്കപ്പെട്ട ഒരു പാനലായതിനാല്‍ മാറ്റങ്ങള്‍ വന്നു എന്നു വരാം.



ശുദ്ദ അസംബന്ധം ആയ ഈ വാക്കുകള്‍ കാണുക.
അദ്ദേഹവുമായി മെയില്‍ വഴി ബന്ധപ്പെടുകയും അദ്ദേഹം ഈ തീരുമാനം ബൂലോകം ഓണ്‍ലൈനിനെ അറിയീക്കുകയും ആയിരുന്നു. എന്നാല്‍ യാഥാര്‍ത്ഥ്യം , സുഹൃത്തുക്കളില്‍ നിന്നും വിവരം അറിഞ്ഞ ഡി.പ്രദീപ്‌ കുമാര്‍ തനിക്കു ഇതിനു സമയമില്ല എന്ന് കമന്റിലൂടെ ബൂലോകം ഓണ്‍ ലൈനിനെ അറിയിക്കുകയായിരുന്നു.

അതായത് ,ആദ്യം കൊട്ടിഘോഷിച്ചു അവതരിപ്പിച്ച പാനല്‍ വെറുംവാക്കായിരുന്നു , പാനലിനെ നിര്‍ദ്ദേശിച്ചതു മാത്രമേ ഉള്ളൂ എന്ന്. ഇനി ചെന്ന് പാനലുകാരെ തേടി പ്പിടിക്കട്ടെ എന്ന്. എന്റെ ബൂലോകം ഓണ്‍ ലൈനെ, എത്ര നാള്‍ ബൂലോകരെ ഇങ്ങനെ വിഡ്ഢികള്‍ ആക്കും ?

അല്ല , കഴുതകളെ കണ്ടു പിടിക്കാനുള്ള തെരഞ്ഞെടുപ്പാണല്ലോ നടത്തുവാന്‍ പോകുന്നത്. നിങ്ങളെ പ്പോലെ ബൂലോകര്‍ എല്ലാവരും കഴുതകളല്ല എന്ന് മനസ്സിലാക്കുക.

വാല്‍ക്കഷ്ണം : കോപ്പില്സ് യെസ്ടര്ടെ പോസ്റ്റ്‌ ഡിലീറ്റ്ഡു

നമ്പൂരിച്ചന്‍  – (2009, ഡിസംബർ 31 3:48 AM)  

നിങ്ങളെ പ്പോലെ ബൂലോകര്‍ എല്ലാവരും കഴുതകളല്ല

ശ്രീക്കുട്ടൻ  – (2009, ഡിസംബർ 31 3:24 PM)  

നിങ്ങളെ പ്പോലെ ബൂലോകര്‍ എല്ലാവരും കഴുതകളല്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ദേ, ഇങ്ങുട് വന്നേ, എന്തേലും പറഞ്ഞിട്ട് പോ.

അല്ല, പറഞ്ഞില്ലേലും ഒന്നൂല്ല്യാ....

ഈ ബ്ലോഗ്‌ എന്തിനാന്നോ ?


ആരേലും കിടന്നു വിളചിലെടുത്താ, അപ്പൊ വിവരം അറിയും. പറഞ്ഞില്ലാന്നു വേണ്ട.

  © Blogger template Shush by Ourblogtemplates.com 2009

Back to TOP