മരക്കഴുത അവാര്‍ഡു

ബൂലോകം ഓണ്‍ ലൈന്‍ അവസാനം പരാജയംസമ്മതിച്ചു . ദയനീയ പരാജയം . ബൂലോക വാസികളില്‍ പലരുംപലവട്ടം പറഞ്ഞതാ വോട്ടെടുപ്പിലെ ന്യൂനതയെ പറ്റി. ഹും...അഭിപ്രായങ്ങള്‍ ആര് വിലക്കെടുക്കാന്‍. ഒടുക്കത്തെഹുങ്കല്ലേ പറഞ്ഞു കൊണ്ട് നടന്നത് ഇത് ബൂലോകത്തിലെ വല്യ ആനക്കാര്യം ആണെന്ന് കരുതി. ഇപ്പൊ എന്തായീ, ദേ കെടക്കുന്നു ചട്ടീം കലോം. പോള്‍ ഡാഡിയാത്രെ, പോള്‍ ഡാഡി.


ജൂറിയെ വിമര്‍ശിച്ചു നടന്നതാ ബൂലോകം ഓണ്‍ ലൈന്‍ അധിപനെന്ന ഡോക്ടര്‍. ഇപ്പൊ ജൂറി തന്നെ രക്ഷ. "ഈശ്വരോ രക്ഷതു. ജൂറിയോ രക്ഷതു!!!"



എന്നാല്‍ , സത്യം എന്താണ്. ഇനി അവാര്‍ഡു പ്രഖ്യാപിച്ചാലും അത് വാങ്ങാന്‍ ആളെ കിട്ടില്ല എന്നവര്‍ക്ക്മനസ്സിലായി. കാരണം ബൂലോകം ഓണ്‍ ലൈനിന്റെ പ്രധിനിധി അല്ലെ ഇനി അവാര്‍ഡു കിട്ടുന്നവരെ
കഴുതകള്‍എന്ന് വിളിച്ചു പരിഹസിച്ചത്‌. ( അല്ലേലും അങ്ങേര്‍ക്കു പണ്ടേ കഴുത പ്രേമം കൂടുതലാ എന്ന് ബൂലോകര്‍ക്ക്അറിവുള്ളതാണല്ലോ ) അപ്പോള്‍ ഇനി നാണോം മാനോം ഉള്ള വല്ല ബ്ലോഗര്‍മാരും ഞെളിഞ്ഞു നിന്ന് അവാര്‍ഡുവാങ്ങാന്‍ പോകുമോ? ഇനി അവാര്‍ഡു വാങ്ങിക്കുന്നവരൊക്കെ പരസ്യമായി സമ്മതിക്കുകയാ താനൊരു കഴുത ആണെന്ന്. മരക്കഴുത്ത ലേബല്‍ ജീവിത കാലോം കൊണ്ട് നടക്കണ്ടല്ലോ എന്ന് കരുതിയാ പലരും ഇതില്‍നിന്നും പിന്തിരിഞ്ഞത്.എല്ലാ ബ്ലോഗിലും തന്നെ 'ലോഗോ' പതിപ്പിച്ചിട്ടുണ്ടല്ലോ. അതിനി എന്തരോ ചെയ്യവോ ആവോ ?


അപ്പോള്‍ ദേ, അവര് ജൂറി യെ കൊണ്ട് വരുന്നു. അവാര്‍ഡിന് താല്‍പ്പര്യമുള്ളവര്‍
( മരക്കഴുത ആവാന്‍ ) പോസ്റ്റുകള്‍ അങ്ങോട്ട്‌ അയച്ചു കൊടുത്താട്ടെ എന്ന്.

മരക്കഴുതകളെ, ഓടിചെല്ലൂ . ദേണ്ടെ അവിടെ ഒരവാര്ട് എടുത്തു വച്ചിരിക്കുന്നു.




അജ്ഞാതന്‍ –   – (2009, ഡിസംബർ 29 1:22 PM)  

പോള്‍ ഡാഡിയാത്രെ, പോള്‍ ഡാഡി.

സത്യം , ഈ നമ്പൂരിച്ചന്‍ 'വാഴ' തന്നെയാ....പുടി കിട്ട്യേ!!!

അജ്ഞാതന്‍ –   – (2009, ഡിസംബർ 29 2:48 PM)  

ഇതും കാപ്പിലാന്‍ തന്നേയാ! കാപ്പിലാന്‍ ആരാ മ്വോന്‍ !

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ദേ, ഇങ്ങുട് വന്നേ, എന്തേലും പറഞ്ഞിട്ട് പോ.

അല്ല, പറഞ്ഞില്ലേലും ഒന്നൂല്ല്യാ....

ഈ ബ്ലോഗ്‌ എന്തിനാന്നോ ?


ആരേലും കിടന്നു വിളചിലെടുത്താ, അപ്പൊ വിവരം അറിയും. പറഞ്ഞില്ലാന്നു വേണ്ട.

  © Blogger template Shush by Ourblogtemplates.com 2009

Back to TOP