കഴുതകളെ കണ്ടെത്താന്‍ ഒരു പാനല്‍

അങ്ങനെ അവര് പാനലിനെ കണ്ടെത്തി.

എന്തിനു ?

ബൂലോക കഴുതകളെ കണ്ടെത്താന്‍ !!!!

പാനല്‍ രഹസ്യമായി ബ്ലോഗുകള്‍ സന്ദര്‍ശിച്ചു അവാര്‍ഡു പ്രഖ്യാപിക്കുമത്രേ !

സന്ദര്‍ശിക്കുന്ന ബ്ലോഗ്‌ പോസ്റ്റിലൊക്കെ ഈ പാനലുകാര്‍ വന്നു എന്ന് എങ്ങനെ തെളിയിക്കും ? ഒരു ഒപ്പസ്യാ ആയിട്ട് കമന്റന്ഗഡ് പൂശ്യാ, ങ്ങള് വിശ്വസിക്കാം, ല്ലേ ?

കൊള്ളാം, ബാലെ ഭേഷ്, നോമിന് ഇഷ്ടായീട്ടോ......

ഈ പാനല്‍ ഉള്ളത് തന്നെയാണോ ?


ബൂലോകം ഓണ്‍ ലൈനുമായും സുഹൃദ് ബന്ധവും അഭ്യുദയ ബന്ധവും വിച്ചേദിച്ച് മുങ്ങിയ കാപ്പില്സിനു
പക്ഷെ, അങ്ങനെയങ്ങ് പോകാന്‍ പറ്റോ,ഈ ബൂലോകം വിട്ട്‌ ?

ദേ, പിന്നേം പൊങ്ങി. ഇത്തവണ അക്ഷരങ്ങളില്‍ നിറയെ വൈരി'യുമായിട്ടാണ് എന്ന് മാത്രം! അവിടെ ലേബല് കൊടുത്തെക്കനത് കണ്ടാ, എടുത്തു ചാട്ടം എന്ന്.
ശരിയാ കാപ്പില്സേ, അധികം എടുത്തു ചാടണ്ട.

ചെമ്മീന്‍ ചാടിയാ, വറ ചട്ടിയോളം....

അയ്യോ, കോപ്പില്സു പേര് മാറ്റീട്ടോ. തന്റെ സ്വന്തം ട്രേഡ് മാര്‍ക്ക് എടുത്തു കളഞ്ഞു. ഇപ്പം വെറും ലാല്‍ എന്നെ ഉള്ളൂ.

എന്നിട്ട് ദേ, പാനല്‍ പോസ്റ്റില്‍ വന്നു അപ്പിയുമിട്ടു പോയേക്കുന്നു. " ഈ പാനലുകാരെ എങ്ങനെ ഒപ്പിച്ചു എന്ന്?"


മഹാ സംഭവം അല്ലെ ? അല്ല, ഒരു സംശയം, യഥാര്‍ത്തത്തില്‍ ഈ പാനലുകാര്‍ ഈ വിവരം ശരിക്കും അറിഞ്ഞിട്ടുണ്ടോ ?

അല്ല, നോമിന് പെട്ടന്നൊരു ശങ്ക ..... മൂത്ര ശങ്ക തന്നെ, ഒന്ന് പോയേച്ചു വരാം.

നമ്പൂരിച്ചന്‍  – (2009, ഡിസംബർ 30 6:04 PM)  

ചെമ്മീന്‍ ചാടിയാ, വറ ചട്ടിയോളം....

നരസിംഹം  – (2009, ഡിസംബർ 30 6:16 PM)  

1.ശ്രീ. പ്രദീപ്കുമാര്‍ [ആകാശവാണി , തൃശൂര്‍ ]
2.ശ്രീ. മധു .ആര്‍ .ശേഖര്‍ [ഇന്‍ഫോര്‍മേഷന്‍ ഓഫീസര്‍ ,പ്രസ്‌ ഇന്‍ഫോര്‍മേഷന്‍ ബ്യൂറോ ]
3.ഡോ. സുഭാഷ് കുട്ടന്‍ [ഹെഡ് ഓഫ് ദി ഡിപാര്‍ട്ട്മെന്റ് ഓഫ് കംമ്യൂണികേഷന്‍ & ജേര്‍ണലിസം ,യൂണിവേഴ്സിറ്റി ഓഫ് കേരള]
4. ശ്രീ.എസ്.ജോര്‍ജ് കുട്ടി [ ജേര്‍ണലിസ്റ്റ് ]
5.ഡോ.എസ്സ് .കുഞ്ഞമ്മ [ ഹെഡ് ഓഫ് ദി ഡിപാര്‍ട്ട്മെന്റ് ഓഫ് ലിങ്ക്വിസ്റ്റിക്സ് ,യൂണിവേഴ്സിറ്റി ഓഫ് കേരള ]
6.ശ്രീമതി. റോസ് മേരി [കവയിത്രി]
7.ശ്രീ. മനോജ്‌ കുമാര്‍ [ഡെപ്യൂട്ടി ഡയറക്ടര്‍ ,പബ്ലിക് റിലേഷന്‍ ഡിപാര്‍ട്ട്മെന്റ്]
8.ശ്രീ. രവി വര്‍മ്മ [പത്ര പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍ ]

നമ്പൂരച്ചാ ദോഷം പറയരുത് ഇതാ ഇവരാ പാനല്‍
ആദ്യ പേരുകാരന്‍ എന്റെ അടുത്ത സുഹൃത്ത്
ഞാന്‍ അദ്ദേഹവുമായി സംസാരിച്ചു ഇതുമായി ബന്ധപെട്ട്
ആരും അദ്ദേഹത്തെ സമീപിച്ചിട്ടില്ല അദ്ദേഹം ഇതറിഞ്ഞും ഇല്ല ..
എന്നാല്‍ പിന്നെ റോസിചേച്ചിയോടും ഒന്നു ചോദിക്കാന്‍ പോണു

നമ്പൂരിച്ചന്‍  – (2009, ഡിസംബർ 30 6:21 PM)  

അപ്പോള്‍, ഡി.പ്രദീപ്‌ കുമാര്‍ വിവരം അറിഞ്ഞിട്ടില്ല.
പോരട്ടങ്ങനെ പോരട്ടെ....

ഡി .പ്രദീപ് കുമാർ  – (2009, ഡിസംബർ 30 8:04 PM)  

സത്യമായും ഞാനറിഞ്ഞിട്ടില്ല.എന്റെ അടുത്ത സുഹൃത്തുക്കളായ മധുവും ജോര്‍ജ്ജ്കുട്ടിയും അറിഞ്ഞിട്ടുണ്ടോ എന്നും സംശയമുണ്ടു.നാളെ വിളിക്കാം.
ഇതെക്കുറിച്ച് അവരുടെ സൈറ്റില്‍ പോസ്റ്റ് ചെയ്ത കമന്‍റ്റ് ചുവടെ ചേര്‍ക്കുന്നു:അവിടെ വന്നില്ലെങ്കിലോ?

സ്നേഹിതരേ,
ഈയുള്ളവന്‍ കഴിഞ്ഞ 11 ദിവസമായി ഹിമാചലിലും പഞ്ചാബിലുമൊക്കെയായി ദേശാടനത്തിലായിരുന്നു.അല്‍പ്പം മുന്‍പ് ചില സുഹൃത്തുക്കള്‍ വിളിച്ചപ്പോഴാണു പാനലില്‍ ഞാനുമുണ്ടെന്ന് അറിയുന്നത്.ഞാനീ കോലാഹലമൊന്നും കണ്ടിട്ടില്ല;കേട്ടിട്ടില്ല.അതിനു ഇപ്പോള്‍ സമയവുമില്ല.
-അതുകൊണ്ട് ഈയുള്ളവനെ വെറുതെ വിടുക.
ശുഭാശംസകളോടെ
ഡി.പ്രദീപ് കുമര്‍

Manoraj  – (2010, ജനുവരി 3 11:17 AM)  

ente maladaivangale... ethokkeyano boolokam... ethilum bhedam nattile rashtriyakkara.. avar 3 rupayute membership vendannu vekakthe ullu.. ethu krurama...ente blogum undayirunnu award nominationu...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ദേ, ഇങ്ങുട് വന്നേ, എന്തേലും പറഞ്ഞിട്ട് പോ.

അല്ല, പറഞ്ഞില്ലേലും ഒന്നൂല്ല്യാ....

ഈ ബ്ലോഗ്‌ എന്തിനാന്നോ ?


ആരേലും കിടന്നു വിളചിലെടുത്താ, അപ്പൊ വിവരം അറിയും. പറഞ്ഞില്ലാന്നു വേണ്ട.

  © Blogger template Shush by Ourblogtemplates.com 2009

Back to TOP