ഒരു കോപ്പിലെ അവാര്‍ഡ് !!!
എന്തോന്നാടെയ് ഇത് . അവാര്ടെന്നു കുവാര്ടെന്നും പറഞ്ഞു ഞെളിയുന്നത്?
കള്ളി വെളിച്ചത്തായില്ലേ. ഇനിയെങ്കിലും ഒന്ന് നിര്‍ത്തിപ്പോയ്ക്കൂടെ,
ഇന്നാ പിടിച്ചോ കുറച്ചു മൊഴികളും മറുമൊഴികളും.
RAMDAS said...
ഒരു ഐ.പി. ക്ക് ഒരു വോട്ട് എന്നതാണ് നിയമം. ലാപ്ടോപ്പില്‍ വയര്‍ലെസ്സ് നെറ്റ് ഉപയോഗിക്കുന്നവര്‍ക്ക്(സാദാരണ കമ്പ്യൂട്ടറിലും ) ഓരോ തവണ ലോഗിന്‍ ചെയ്യുമ്പോഴും വേറെ വേറെ ഐ.പി. ആയിരിക്കും. രണ്ടു മണിക്കൂര്‍ പ്രയത്നിച്ചാല്‍ നൂറല്ല ആയിരം വോട്ടുണ്ടാക്കാം. സ്റ്റാറ്റിക് ഐ.പി. ഉള്ളവര്‍ മാത്രം ഒരു വോട്ടുമായി മിനുങ്ങസ്യ എന്നും പറഞ്ഞു ബൂലോക വിഡ്ഢികള്‍ക്കുള്ള അവാര്‍ഡിനായി കാത്തിരിക്കാം.
-
ഈ അവാര്‍ഡിലെ പൊള്ളത്തരം തിരിച്ചറിഞ്ഞിട്ടും മറ്റു ബ്ലോഗര്‍മാര്‍ മൌനം പാലിക്കുന്നത് എന്ത് കൊണ്ടാണെന്ന് നായര്‍ക്ക് മനസ്സിലാകുന്നില്ല! ഒരു അവാര്‍ഡ് കിട്ടുമെന്ന് അവരൊക്കെ ഇനിയും പ്രതീക്ഷിക്കുന്നുണ്ടോ? ഈ അവാര്‍ഡിനെതിരെ പ്രതികരിക്കാന്‍ എല്ലാ ബ്ലോഗര്‍മാരും തയ്യാറാവണം, കാരണം ഇത് തെറ്റായ ഒരു കീഴ് വഴക്കം ഈ ബൂലോകത്ത് സ്യഷ്ടിക്കും! ഇത് ഒരു ബ്ലോഗറും അനുവദിച്ച് കൂടാ. ഇവിടെ നല്ല സ്യഷ്ടികള്‍ക്ക് ഒരു അവാര്‍ഡിന്റേയും പിന്‍ബലം വേണ്ട! ഈ അവാര്‍ഡിനെതിരെ എല്ലാ ബ്ലോഗര്‍മാരും പ്രതിഷേധിക്കുകയും ബഹിഷ്കരിക്കുകയും ചെയ്യുക!നിങ്ങളുടെ കുറ്റകരമായ മൌനം വെടിയുക!
ഈ അവാര്‍ഡ് പ്രഹസനം ബഹിഷ്കരിക്കുക!!!
ജിക്കൂസ് ! says:
നിങ്ങള്ക്ക് കിട്ടിയിരിക്കുന്ന വോട്ടുകള്‍ ഭൂരിഭാഗവും കള്ളവോട്ടാണ് എന്ന് ഒരു മുന്നറിയിപ്പ് നല്‍കുന്നു..ഞാനുള്‍പ്പടെ ( ഒരു സംശയം :അപ്പോള്‍ ഈ ഗ്രൂപ്പില്‍ വേറെയും ആളുകളുണ്ടാല്ലേ ? - നമ്പൂരിച്ചന്‍ ) ഒരു തവണയില്‍ കൂടുതല്‍ വോട്ട് ചെയ്തിട്ടുണ്ട് അത് തുറന്നു പറയുന്നതില്‍ എനിക്ക് ഒരു നാണക്കേടും ഇല്ല അതിനാല്‍ ഞാന്‍ ഒന്ന് തീരുമാനിച്ചു എന്നെ ഒഴിവാക്കുക ..ഞാന്‍ ഒരിക്കലും അവാര്‍ഡിന് എതിരല്ല പക്ഷെ ഇതിനെ വിശ്വാസ്യതയെ ചോദ്യം ചെയ്യപെടുന്ന ഒരു അവസ്ഥ എത്തി പെടുകയാണ് . ആദ്യമായി ഒരു അവാര്‍ഡ് കിട്ടണമെന്ന് വ്യാമോഹിച്ചു കള്ള വോട്ട് ചെയ്തു അത് ഏറ്റുപറഞ്ഞു ജിക്കൂസ്! എന്ന ട്രേഡ് നെയിം ഫേമസ് ആക്കിയ ഞാനാരിക്കും അല്ലെ?എന്തായാലും ഞാനില്ലേ ഇനി ബൂലോക വിവാദത്തിലേക്ക് ……മടുത്തു മാഷെ……നശിച്ച ബ്ലോഗ് ………എന്റെ ഗൂഗിള്‍ അമ്മച്ചി ഇതിനാണോ നീ ഈ ബ്ലോഗ് പരിപാടി തുടങ്ങിയത്….?ഇനി കള്ളാ വോട്ട് ചെയ്തതിനുള്ള ശിക്ഷ വിധിച്ചാലും …..ഇനി ബ്ലോഗ് നിര്‍ത്തി പോകാനാണ് വിധി എങ്കില്‍ അതിനും തയ്യാര്‍ ..എങ്കിലും ഞാന്‍ ആഗ്രഹിക്കുന്നു എന്നെങ്കിലും ഈ ബൂലോകം ഒന്ന് നന്നായിരുന്നെങ്കില്‍ ..സത്യം ഞാന്‍ ഹൃദയത്തില്‍ തട്ടി പറയുകയാണ് ബൂലോകം എന്ന് നന്നാവും ?ഗ്രൂപ്പിസം എന്ന് തീരും അന്ന് മടങ്ങി വന്നു ഞാന്‍ അവാര്‍ഡ് മേടിക്കാം ആരെങ്കിലും തന്നാല്‍…
Arun said...
ഉളുപ്പില്ലാത്ത ബ്ലോഗര്‍മാര്‍ അവര്‍ക്ക് തന്നെ ഇരുന്ന് എല്ലാ വോട്ടും ചെയ്യുന്നത് പ്രൊത്സാഹിപ്പിച്ച് ഇങ്ങനെ ഒരു പ്രഹസനം നടത്തുന്നതിലെ പൊരുത്തക്കേട് ഈ അവാര്‍ഡ് ദാദാക്കള്‍ കണ്ടില്ലെന്ന് നടിക്കുന്നത് അവര്‍ ഈ ചെറ്റത്തരം കാണാഞ്ഞിട്ടൊന്നുമല്ല! വേറുതെ ഒരു അവാര്‍ഡും ഒരു വിവാദവും.
ശ്രദ്ധേയന്‍ said...
മികച്ച കവിക്കുള്ള അവാര്‍ഡ് കവി ജ്യോനവന്റെ പേരില്‍ നല്‍കണം എന്ന നിര്‍ദ്ദേശം ഞാന്‍ വെച്ചതും വളരെ സോദ്ദേശപരമായിരുന്നു. അത് അംഗീകരിച്ചപ്പോള്‍ സന്തോഷം തോന്നി. എന്നാല്‍ മികച്ച കവി എന്ന ലേബലില്‍ പോയി നോക്കിയാല്‍ അറിയാം അവാര്‍ഡ് നിര്‍ണ്ണയത്തിന്റെ നിലവാരം. അറിയപ്പെടുന്ന കവി 'നസീര്‍ കടിക്കാടി'നു ലഭിച്ചത് ഈ ഉള്ളവന്റെ വോട്ടു മാത്രം! മറ്റു മികച്ച കവികളുടെ അവസ്ഥയും പരിതാപകരം. ജ്യോനവന്റെ പേരില്‍ അവാര്‍ഡ് നല്‍കണം എന്ന് നിര്‍ദ്ദേശിച്ച ഞാന്‍ തന്നെ അഭ്യര്‍ത്ഥിക്കുന്നു: ദയവു ചെയ്തു മണ്മറഞ്ഞ ആ കവിയുടെ പേരില്‍ അവാര്‍ഡ് നല്‍കി അദ്ദേഹത്തെ അപമാനിക്കരുത്.
ആചാര്യന്‍ Said...
അമ്മേടെ നായരുടെ പല പോസ്റ്റുകളും വായിച്ചിട്ടുണ്ട്. ഇഷ്ടപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ഒന്നേ പറയാനുള്ളൂ. പൂവ് വിറ്റ കടയില്‍ അമ്മേടെ നായര്‍ പുല്ല് വില്പനക്ക് വയ്ക്കരുത്.
ഗ്ലാമര്‍ ഉണ്ണി said...
അവാര്‍ഡ് കിട്ടുന്നവര്‍ ഭാഗ്യവാന്‍മാര്‍ കാരണം അവര്‍ അദ്ധ്വാനിച്ചാണ് അത് നേടുന്നത് !
വാഴക്കോടന്‍ // vazhakodan said...
വോട്ടിങ്ങില്‍ ക്യത്രിമം കാണിച്ച് വോട്ടുകള്‍ നേടുന്നത് ഇതിന്റെ ഉദ്ദേശ ശുദ്ധിയെ തന്നെ ചോദ്യം ചെയ്യുന്നു എന്ന് വേണം കരുതാന്‍. ശൈശവ ദിശയിലുള്ള മലയാളം ബ്ലോഗിനെ വീണ്ടും ഗര്‍ഭാവസ്ഥയിലേക്ക് തള്ളി വിടരുത് എന്നാണു എന്റെ എളിയ അപേക്ഷ.
അക്ഷരവൈരി said...
നിരക്ഷരനും നമ്മുടെ ബൂലോകവും ധാരാളം വോട്ട് നേടിയല്ലോ? ആര്‍ക്കും പരാതിയില്ലേ? ഈ രണ്ട് ബ്ലോഗുകളിലെ എല്ലാ പോസ്റ്റുകളും മികച്ചതാണോ. അപ്പൂ? അതോ ആദ്യാക്ഷരി ഇല്ലാത്തതിലുള്ള ദു:ഖം ആണോ?
-
മല എലിയെ പ്രസവിച്ചു എന്നു പറഞ്ഞപോലായല്ലോ ഈ അവാര്‍ഡ്!
എന്തായാലും, കുറ്റമറ്റ രീതിയില്‍ ആവണമായിരുന്നു..
പോപ്പുലാരിറ്റി എന്നത് ബ്ലോഗിന്റെ ഗുണനിലവാരത്തേക്കാള്‍ ബ്ലോഗറുടെ മറ്റ് ബന്ധങ്ങള്‍ ആശ്രയിച്ചാണിരിക്കുന്നത്. അതിനാല്‍ തന്നെ ഇത്തരം പരിപാടികള്‍ ബ്ലോഗില്‍ ആവശ്യമില്ലെന്നതാണ് യാധാര്‍ത്ഥ്യം.
ഭായി said...
എന്ത് അവാര്‍ഡ് എന്ത് വോട്ട്?!!
ശേഷിയുള്ളവന്‍ അവനൊത്തൊരു സാധനം കിട്ടുംബോള്‍
എഴുതും..
അപ്പു said...
മലയാളത്തിൽ എന്നല്ല ഒരു ഭാഷയിലും ഉണ്ടാവുന്ന ബ്ലോഗുകൾ മുഴുവൻ എത്രയുണ്ടെന്നോ അതെല്ലാം എത്രപേർ വായിക്കുന്നുവെന്നോ യാതൊരു കണക്കും ലഭ്യമല്ലാത്ത സ്ഥിതിക്ക് ഇങ്ങനെയൊരു അവാർഡ് നിർണ്ണയ രീതിതന്നെ അർത്ഥമില്ലാത്തതാണെന്ന് സാമാന്യബുദ്ധിയിൽ ആലോചിക്കാവുന്നതല്ലേയുള്ളൂ ?
Sachin said...
നല്ല രീതിയില്‍ ഒരു അവാര്‍ഡാകും എന്ന് കരുതിയ പലരേയും ഈ വോട്ടിങ്ങ് രീതി നിരാശപ്പെടുത്തുന്നുണ്ട്. ബ്ലോഗുകള്‍ ശ്രദ്ധിക്കപ്പെടാന്‍ ഇത്തരം അവാര്‍ഡുകള്‍ നല്ലത് തന്നെ, പക്ഷെ സുദാര്യതയില്ലെങ്കില്‍ പറഞ്ഞിട്ടെന്ത് ഫലം!
മുള്ളൂക്കാരന്‍ said...
ഈ അവാര്‍ഡ് രീതി കുറ്റമറ്റതാണെന്ന് പറയാന്‍ ഇതിന്റെ നടത്തിപ്പുകാര്‍ക്ക് കഴിയുമോ?? ഒരു തയ്യാരെടുപ്പുമില്ലാതെ നടത്തുന്ന ഈ വോട്ടിംഗ് ബൂലോകത്ത് സ്പര്‍ധ വളര്‍ത്താന്‍ മ്മത്രമേ ഉപകരിക്കൂ എന്ന് പറയാതെ വയ്യ.. ആ വോട്ടിംഗ് രീതി ശരിയല്ല എന്ന് നൂറുശതമാനം ഉറപ്പിച്ചു പറയാന്‍ എനിക്ക് കഴിയും..
മാണിക്യം said...
ആരോ പറഞ്ഞപോലെ എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ഞാന്‍ തന്നെ എന്നു തോന്നുന്ന ചില സമയങ്ങളില്‍ ഞാന്‍ എന്റെ ‘ആ സുഹൃത്തിനായി എഴുതുന്ന ’ഈ സ്വകാര്യ കുറിപ്പുകള്‍ ആരും തന്നെ എന്റെ അറിവോ സമ്മതമോ കൂടാതെ അവാര്‍ഡിനു നോമിനേറ്റ് ചെയ്യരുത്.അവറ്ഡ് എനിക്ക് ആവശ്യമില്ല.
RAMDAS said...
ബെസ്റ്റ് കണ്ണാ ബെസ്റ്റ്. കുറ്റമറ്റതള്ള എന്ന ബോധമുണ്ടെങ്കില്‍ എന്തിനാണ് ഹേ ഇങ്ങനെ ഒരു വോട്ടെടുപ്പ്. ആരെ ബോധിപ്പിക്കാനാണ്. താന്‍ പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് അവാര്‍ഡ് കൊടുക്കാന്‍ ഉദ്ദേശിക്കുന്നത്. ഒരു ജൂറി വച്ച് അവാര്‍ഡ് കൊടുക്കുന്നതിനെ വിമര്‍ശിച്ച തനിക്കു ഉളുപ്പില്ലെടോ ഇപ്പോള്‍ ഇത് കുറ്റമറ്റതള്ള എന്ന് പറയാന്‍. താന്‍ അവാര്‍ഡ് കൊടുക്കുമ്പോഴും അതില്‍ എഴുതുമോ അര്‍ഹത ഉണ്ടെന്നു ഉറപ്പു പറയാനാവില്ല എന്ന്. ഒമ്മം... തലക്കകത്ത് ബ്രൈറ്റ് മാത്രമല്ല കളിമണ്ണും ധാരാളം.കള്ളവോട്ട് ചെയ്തവര്‍ വന്നു എത്ര എണ്ണം എത്ര പേര്‍ക്ക് എന്ന് പറഞ്ഞാല്‍ അത് കുറയ്ക്കും പോലും. തന്നെയൊക്കെ ഉണ്ടാക്കിയ നേരം കാര്‍ന്നോന്മാര്‍ നാല് വാഴ വച്ചിരുന്നെങ്കില്‍.... ഒരു ആധികാരികതയും ഇല്ല എന്ന് വ്യക്തമായ നില്കും ഇത് നടത്തി കൊണ്ട് പോണം എന്ന "ആത്മാര്‍ഥമായ" ആവേശത്തെ അഭിനന്ദിക്കാതിരിക്കാന്‍ വയ്യ. മാനമുള്ള ആര്‍ക്കാനെടോ ഇനി അവാര്‍ഡു വാങ്ങാന്‍ കഴിയുക. മാനമില്ലാത്ത തന്നോട് പറഞ്ഞിട്ട് കാര്യമില്ല എന്നറിയാം. ആ... ആസനത്തില്‍ കില്ര്‍ത്ത ആലല്ലേ.... തണല്‍ തന്നെ...കുറഞ്ഞ പക്ഷം ആ പയ്യന്‍ ജിക്കൂസിനെ എങ്കിലും കണ്ടു പടിക്ക്. താന്‍ ഒരു കക്കൂസായി മാരാതിരിക്കൂ....
കാപ്പിലാന്‍ said...
എന്‍റെ പേരില്‍ ചെറ്റത്തരങ്ങള്‍ എഴുതിയിട്ട് , ആഹ്വാനം ചെയ്യുന്നോ നായരെ . നീ ആരുടെ അമ്മേടെ നായരുടെ വാലില്‍ പിടിച്ചാലും നല്ലതെന്നെ ഞാന്‍ പറയൂ .എന്നെ തോണ്ടാന്‍ വരല്ലേ പൊന്നുമോനെ .എന്ത് ചെറ്റത്തരവും കാട്ടുവാന്‍ കാപ്പിലാനെ കഴിഞ്ഞേ ബാക്കിയുള്ളവര്‍ക്ക് അവസരം കിട്ടു എന്ന അവന്റമ്മേടെ നായരുടെ അഭിപ്രായത്തില്‍ , കാപ്പിലാന്‍ പിന്മാറുന്നു . ബാക്കിയുള്ള കഴുതകള്‍ ഈ സ്ഥാനം എടുക്കട്ടെ .
ഈ നോമിന് ഇനിയൊരു സംശയം കൂടി ഉണ്ട്. :
കാപ്പിലാന്‍ ഈ കാമക്കഥ ഉരുവിട്ടിരിക്കുന്നത് "വെട്ടിക്കാടുമായി " ചേര്‍ന്നാണോ ?
ബ്ലോഗില്‍ രണ്ടു വെട്ടിക്കാടന്മാര്‍ ഉള്ളത് ഒന്ന് 'രാമനും' പിന്നെ 'ഗോപിയും' ആണ്.
ഇവരോടോത്തു ചേര്‍ന്നാണോ ഈ ആരോപണങ്ങള്‍ പടച്ചു വിടുന്നത് ?
"ബാക്കിയുള്ള കഴുതകള്‍" ഈ സ്ഥാനം എടുക്കട്ടെ .
ഭായി പറഞ്ഞതുപോലെ ഒത്തു കിട്ടിയാല്‍ എഴുതാന്‍ കഴിവുള്ളവന്‍ എഴുതും..അതിനു കഴിവുള്ളവര്‍ എന്ന് "നടിക്കുന്ന " ആളുകളുടെ താമ്രപത്രം ഒന്നും കിട്ടിയില്ലേലും ആയി ..ഇനി ഈ അവാര്‍ഡ് വല്ല പണമോ പണ്ടമോ ആണെങ്കില്‍ അത് വല്ല പാപപ്പെട്ട അഗതികള്‍ക്ക് കൊടുക്കാം (കവറേജ് അല്പം കുറയുമെന്നെ ഉള്ളു )....തിലകന്‍ പറയും പോലെ " പൂനയും വേണ്ട ഒരു ചേനയും വേണ്ട .വാസന ഉള്ള പൂവുതെടി വണ്ട് തനിയെ വന്നോളും "....